Sunday 11 December 2011

കഥ

കല്പദ്രുമത്തണലില്‍                                           

പ്രഭാതസൂര്യന്റെ പ്രഥമകിരണങ്ങള്‍ക്കൊപ്പമുണര്‍ന്നിരുന്ന മുത്തശ്ശി എന്തോ അന്ന് അല്‍പം വൈകിയാണു എഴുന്നേറ്റത്‌. പുറത്ത്‌ ആരൊക്കെയോ ഉച്ചത്തില്‍ സംസാരിക്കുന്നുണ്ട്‌.മകന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാം.പുതിയ വീട്‌ പണിയുന്നതിന്റെ ചര്‍ച്ചയാണു. കുറച്ചു ദിവസമായി കോണ്‍ട്രാക്ടര്‍മാരും പണിക്കാരുമൊക്കെയായി ഓരോരുത്തര്‍ വന്നു പോകുന്നുണ്ട്‌. എല്ലാം നിശബ്ദമായി ശ്രദ്ധിക്കുകയല്ലാതെ തന്റെ അഭിപ്രായങ്ങളെ മകന്റെ മുന്‍പിലവതരിപ്പിക്കുവാന്‍ മുത്തശ്ശിക്കായിട്ടില്ല ഇതുവരെ. അല്ലെങ്കില്‍ പിന്നെ പഴമയുടെ പാരമ്പര്യമുള്ള ഈ തറവാട്‌ പൊളിച്ച്‌ ആധുനിക രീതിയിലുള്ള കൂറ്റന്‍ വീട്‌ പണിയുവാന്‍ മുത്തശ്ശി സമ്മതിക്കുമായിരുന്നോ? പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ടുവന്ന പൈതൃക സ്വത്തുക്കളെ മക്കള്‍ തച്ചുടച്ചുകൊണ്ടിരിക്കുമ്പോളും മുത്തശ്ശി എല്ലാം സഹിക്കുകയാണു.....
പുറത്ത്‌ ആളുകള്‍ സംഭാഷണം തുടര്‍ന്നു. മുത്തശ്ശി ശരിക്കൊന്നു ശ്രദ്ധിച്ചപ്പോഴാണു സംഭാഷണം വീടു പണിയില്‍ നിന്നു മറ്റെന്തിലേക്കോ ചേക്കേറിയെന്നു മനസ്സിലായത്‌. മുത്തശ്ശി പതുക്കെ കട്ടിലില്‍ നിന്നും അടുക്കള വശത്തേക്കു ചെന്നു. മകന്റെ ഭാര്യ തിരക്കുപിടിച്ച ജോ,ലിയിലാണു. ഒഴിവു ദിവസമായതിനാല്‍ കുട്ടികള്‍ രണ്ടു പേരും ഉണര്‍ന്നിട്ടില്ല. മുത്തശ്ശി ഉമിക്കരിയും ഈര്‍ക്കിലുമെടുത്ത്‌ മുറ്റത്തെക്കിറങ്ങി. പ്രായം ഒരുപാട്‌ ആയെങ്കിലും മുത്തശ്ശിയുടെ പല്ലുകള്‍ക്ക്‌ ഇപ്പോഴും ചെറുപ്പമായിരുന്നു. മുത്തശ്ശി പല്ലു തേപ്പിനു ശേഷം ഒരു മൊന്തയില്‍ വെള്ളമെടുത്ത്‌ ഒരു തെങ്ങിനു സമീപത്തെക്കു നീങ്ങി. എന്നും പല്ലുതേക്കുമ്പോള്‍ അവര്‍ മുഖം കഴുകുന്നത്‌ ആ തെങ്ങിനു ചോട്ടില്‍ നിന്നായിരുന്നു. അടുക്കളവാതിലിനോട്‌ തൊട്ടുരുമ്മി നിന്നിരുന്ന ആ പ്രായം ചെന്ന തെങ്ങിന്റെ ചുവട്ടില്‍ നിന്നു മുത്ത്ശ്ശി മുഖം കഴുകി. തെങ്ങിനെ സസൂക്ഷ്മം നിരീക്ഷിച്ച്‌ അല്‍പ്പം ഗൗരവത്തോടെ അടുക്കളയില്‍ ജോലി ചെയ്യുന്ന മകന്റെ ഭാര്യയോടു പറഞ്ഞു, " ഗീതേ... ഈ തെങ്ങു കയറാറായീ ട്ടോ... തേങ്ങ ശരിക്കു മൂത്തിരിക്കണു..." തന്റെ നിരീക്ഷണത്തിലൂടെ ബോധ്യപ്പെട്ട സത്യം മുത്തശ്ശി മരുമകളോട്‌ പറഞ്ഞു. ജോലിയുടെ തെരക്കില്‍പ്പെട്ടുഴലുന്ന ഗീതയ്യ്ക്‌ അമ്മയുടെ വാക്കുകള്‍ അസഹ്യമായി തോന്നി. ഓ പിന്നെ ആ തെങ്ങു കയറാനിനി ഒരാളെ അന്വേഷിച്ചു നടാക്കാന്‍ സമയാമില്ല, സൗകര്യവുമില്ല, അല്ലെങ്കില്‍ തന്നെ ഈ തെങ്ങ്‌ വീടു പണിയുമ്പോള്‍ വെട്ടാനുള്ളതല്ലെ?" ഒരു കൊടും കാറ്റിന്റെ ശക്തിയോടെയാണു ആവാക്കുകള്‍ മുത്തശ്ശിയുടെ കാതിലലച്ചത്‌. താന്‍ ജനിച്ച നാള്‍ മുതല്‍ കാണുന്ന, പൂര്‍വ്വികരുടെ ചൈതന്യം നിറഞ്ഞ, പൈതൃക സുഗന്ധം വഹിക്കുന്ന ഈ തെങ്ങിനെ വെട്ടുകയോ? മുത്തശ്ശിയുടെ ചിന്തകള്‍ കൂരമ്പുകള്‍ പോലെ പാഞ്ഞു..." എന്ത്‌? ഈ തെങ്ങു വെട്ടുകയോ? ഗീതേ..;.അരുതാത്തത്‌ ഒന്നും പറായാതേ...എന്നോടുള്ള ദ്വേഷ്യത്തിനല്ലേ നീ അങ്ങനെ പറഞ്ഞത്‌?" ഗീത പറഞ്ഞ അവിശ്വസനീയ മായ സത്യത്തിനു നേരേ മുത്തശ്ശി തന്റെ നിസ്സഹായ മായ ചോദ്യമെയ്തു. എന്നാല്‍ താന്‍ കേട്ടതു സത്യമാണെന്നു അടുക്കളെയിലേക്കു അപ്പോള്‍ കയറിവന്ന മകന്റെ നാവില്‍ നിന്നു തന്നെ മുത്തശ്ശിയറിഞ്ഞപ്പോള്‍ അവര്‍ക്കൊന്നും മൊഴിയാനായില്ല. പക്ഷെ അവര്‍ക്കൊന്നറിയാമായിരുന്നു. തന്റെ ജഡം വീണതിനുശേഷമേ തെങ്ങുവെട്ടാന്‍ അനുവദിക്കുകയുള്ളു എന്ന്...
സ്തബ്ധയായി നോക്കി നില്‍ക്കുന്ന മതാവിനു നേരെ അധികാരത്തിന്റെ ഗാംഭീര്യം നിറഞ്ഞ സ്വരത്തില്‍ മകന്‍ പറഞ്ഞു "ദേ... ആ പുറത്തു വന്നിരിക്കുന്നത്‌ തെങ്ങു വെട്ടുകാരാ. തെങ്ങു വെട്ടാതെ വീടു പണിയാന്‍ കഴിയുകയില്ലെന്നാ കോണ്ട്രകറ്റര്‍ പറഞ്ഞിരിക്കുന്നത്‌. അമ്മ ഇതിനിടയില്‍ വന്ന് വെറുതെ നാശമുണ്ടാക്കരുത്‌..." മകന്റെ വാക്കുകള്‍ കേട്ട ആ അമ്മയ്ക്ക്‌ വിഷമമല്ല, സഹതാപമാണു തോന്നിയത്‌. തന്റെ പുത്രന്‍ ഇത്രയും സംസ്കാര ശൂന്യനായി പോയല്ലൊ എന്നോര്‍ത്ത്‌.. അവര്‍ക്ക്‌ ഒന്നു നിശ്ചയമായിരുന്നു. തെങ്ങു വെട്ടുവാന്‍ താന്‍ അനുവദിക്കില്ല എന്ന്. മുണ്ട്‌ മടക്കി ക്കുത്തി തലയില്‍ തോര്‍ത്തുകെട്ടി ആയുധങ്ങളുമായി ആ മരംവെട്ടുകാര്‍ തെങ്ങിനടുത്തേക്കു നീങ്ങി. പിന്നെയൊരുനിമിഷം ചിന്തിക്കെന്റിവന്നില്ല മുത്തശ്ശിക്ക്‌,അവര്‍ ഓടി തെങ്ങിനടുത്തെക്കു ചെന്ന് അതിനെ ചുറ്റിപ്പിറ്റിച്ചു നിന്നു. മരം വെട്ടുകാര്‍ ഒന്നു സ്തബ്ധരായി. അഷനീയമായ്‌ ക്രൂദ്ധഭാവത്തില്‍ മകന്‍ അങ്ങോട്ടോടിയെത്തി.അമ്മയെ അവിടെ നിന്നും പിടിച്ചു മാറ്റുവാന്‍ നോക്കി. പക്ഷെ ആ വൃദ്ധഹൃദയത്തിന്റെ ബക്ലത്തിനു മുന്നില്‍ മകനു തലകുനിക്കേണ്ടിവന്നു. " മകനേ നീ ഈ ചെയ്യുന്നത്‌ കടുത്ത അപരാധമാണു നിന്റെ പൂര്‍വ്വികരോട്‌ ചെയ്യുന്ന അപരാധം . ഇത്രയും നാള്‍ നിനക്കും നിന്റെ പൂര്‍വ്വ്ഫികര്‍ക്കും താങ്ങും തണലുമായി നിന്ന ഈ കല്‍പവൃക്ഷത്തെ സ്വാര്‍ത്ഥ താല്‍പ്പര്യത്തിനുവേണ്ടി ഇത്രവേഗം നശിപ്പിക്കുവാന്‍ നിനക്കെങ്ങനെ തോന്നി? അല്ലെങ്കില്‍ തന്നെ സമൃദ്ധഹമായി കായ്ച്ചു, പൂത്തു നില്‍ക്കുന്ന ഈ വൃക്ഷത്തെ വെട്ടിമാറ്റുവാന്‍ തക്ക നിഷ്ഠുരനാണോ എന്റെ മകന്‍?" മുത്തശ്ശി കണ്ണീര്‍ വാര്‍ത്തു. ഉറക്കത്തില്‍ നിന്ന് അപ്പോള്‍ എണീറ്റ്‌ വന്ന ചെറുമകള്‍മുത്തശ്ശിയുടെ അടുത്തു ചെന്നു കണ്ണീര്‍ തുടച്ചു. " മോനേ... നിനക്കു വേണ്ടി നിന്റെ പൂര്‍വ്വികര്‍ ഈ കല്‍പവൃക്ഷത്തെ കരുതിവച്ചു.....പക്ഷെ നിന്റെ മക്കള്‍ക്കു വേണ്ടി ഒന്നും നീ നല്‍കുന്നില്ല എന്നത്‌ എത്ര പരിതാപകരമാണു.....തന്റെ ചെറുമക്കളെ ചൂണ്ടിയുള്ള മുത്തശ്ശിയുടെ വാക്കുകള്‍ മകന്റെ ചിന്തയിലേക്കു തുളച്ചു കയറി.അയാള്‍ ആ വൃക്ഷം വെട്ടുന്നതില്‍ നിന്നു പിന്തിരിഞ്ഞു. തെങ്ങു വെട്ടാതെ തന്നെ താനാഗ്രഹിച്ച മണിമാളിക തീര്‍ത്തു. അപ്പോഴും ആ കുടുംബത്തിന്റെ ഉയര്‍ച്ച താഴ്ച്ചകളെല്ലാം ദര്‍ശിച്ച്‌ ആ കല്‍പവൃക്ഷം മന്ദഹാസത്തോടെ നിലകൊണ്ടു. കാലങ്ങളേറെ കടന്നു പോയി....
പകലിരുണ്ട ഒരു ദി വസം. പ്രഭാതം മുതല്‍ കാറ്റും മഴയുമായി ആകെ കറുത്തിരിക്കുന്നു.മുത്തശ്ശി പതിവുപോലെ ആ തെങ്ങിനു ചുവട്ടില്‍ പല്ലു തേപ്പു കഴിഞ്ഞു മുഖം കഴുകുകയായിരുന്നു. സംഭവിക്കാന്‍ പാടില്ലാത്തതെ എന്തോ സംഭവിക്കുവാന്‍ പോകുന്നു എന്ന ഭാവത്തില്‍ ആകാശം ഒന്നു കൂടി ഇരുണ്ടു. പെട്ടെന്നു ഒരു തേങ്ങ മുത്തശ്ശിയുടെ തലയില്‍ വന്നു വീണു. തെങ്ങു ചതിക്കില്ല എന്ന് വാമൊഴി തിരുത്തിക്കൊണ്ട്‌ തെങ്ങു ചതിച്ചുവോ? മകനും ഭാര്യയും കുട്ടികളും ഓടി വന്നു. മണ്ണില്‍ ബൊധമറ്റു കിടന്നിരുന്ന മുത്തശ്ശിയെ താങ്ങിയെടുത്റ്റ്‌ അവര്‍ ആശുപത്രിയിലേക്കോടി. ഒപ്പം തെങ്ങിനെ അടങ്ങാത്ത രോഷത്താല്‍ പഴിക്കുന്നുമുണ്ടായിരുന്നു. ഡോക്ടറുടെ സൂക്ഷമനിരീക്ഷണത്തിനു ശേഷ മുത്തശ്ശിക്കൊന്നും സംഭച്ചിട്ടില്ല എന്നറിഞ്ഞു. ഇന്നു തന്നെ വീട്ടിലേക്കു കൊണ്ടു പോകാം. കുറച്ചു മരുന്നുകള്‍ മാത്രം മതി ഈ മുറിവിനു. ഡോക്ടരുടെ ആശ്വാസ വാക്കുകള്‍ കുടുംബത്തെ സമാധാനിപ്പിച്ചു. കരിങ്കല്‍ കെട്ടുകള്‍ പോലെ കനം തൂങ്ങി നിന്നിരുന്ന മേഘങ്ങള്‍ അപ്പോഴും പെയ്തിറങ്ങുകായിരുന്നു.എന്നുമില്ലാത്ത വിധം കാറ്റ്‌ ആഞ്ഞു വീശി. കാറ്റിന്റെയും മഴയുടെയും ഈ കോളിളക്കം മൂലം ആ കുടും ബം അന്നു തന്നെ വീട്ടിലേക്കു മടങ്ങിയില്ല. മുത്തശ്ശിക്കാവശ്യമായ മരുന്നുകളും പരിചരണങ്ങളും സ്വരുക്കൂട്ടി അവര്‍ പിറ്റേ ദിവസം മാനം തെളിഞ്ഞപ്പോള്‍ വീട്ടിലേക്കു മടങ്ങി. മകന്‍ പക്ഷെ ഒരു തീരുമാനമെറ്റുത്തിരുന്നു തെങ്ങ്‌ ഇന്നു തന്നെ വെട്ടണം...
വീട്ടിലെത്തിയപ്പോല്‍ അവരെ സ്വീകരിച്ചത്‌ അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു. മകന്റെ മണിമാളിക ഇന്നലത്തെ പ്രകൃതിയുടെ കലിതുള്ളലില്‍ തകര്‍ന്നു വീണിരിക്കുന്നു...ഒരു നെടു വീര്‍പ്പോടെ പരസ്പരം നോക്കി നിന്ന ആ കുടുംബത്തെ സ്നേഹോഷ്മളാമായ്‌ മന്ദഹാസത്തോടെ കടാക്ഷിച്ചുകൊണ്ട്‌കല്പവൃക്ഷം അപ്പോഴും അവിടെ തലയാട്ടി നില്‍ക്കുന്നു.
മനുഷ്യരോടുള്ള തന്റെ അണമുറിയാത്ത സ്നേഹബന്ധത്തെയും കടമകളെയും ശിരസ്സിലേറ്റിക്കൊണ്ട്‌.....


No comments:

Post a Comment